വയനാടിനൊപ്പം; ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി തവനിഷ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷ് വയനാടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന അന്‍പതിനായിരം രൂപ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിനെ ഏല്പിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷ് വയനാടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അന്‍പതിനായിരം രൂപ കൈമാറി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസില്‍ നിന്നും സഹായം ഏറ്റുവാങ്ങി. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, മാനേജ്മെന്റ് ഗവേണിംഗ് കൗണ്‍സില്‍ അംഗം എം.പി. ജാക്സണ്, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ മുവിഷ് മുരളി, തവനിഷ് സെക്രട്ടറി സജില്‍ വത്സന്, ട്രഷറര്‍ അക്ഷര, സാമൂഹ്യപ്രവര്‍ത്തകന്‍ വി.വി. റാല്‍ഫി എന്നിവര്‍ സന്നിഹിതരായിരുന്നു.