വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ പെന്ഷന് വിതരണവും നടത്തി
മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ സുരക്ഷ പെന്ഷന് വിതരണവും യൂണിയന് കമ്മിറ്റി അംഗം ആര്. ബാലകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: മൂര്‍ക്കനാട് എന്‍എസ്എസ് കരയോഗത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ സുരക്ഷ പെന്ഷന് വിതരണവും നടത്തി. മികച്ച വിജയം കരസ്ഥമാക്കിയ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികളെ വിദ്യാഭ്യാസ അവാര്‍ഡും സ്മരണികയും നല്കി ആദരിച്ചു. യൂണിയന് കമ്മിറ്റി അംഗം ആര്. ബാലകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ബി. ശ്രീധരന് അധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എന്‍എസ്എസ് പ്രതിനിധിസഭ മെമ്പര്‍ കെ.ബി. ശ്രീധരനെ യൂണിയന് കമ്മിറ്റി അംഗം ആര്. ബാലകൃഷ്ണന് പൊന്നാട അണിയിച്ച് ആദരിച്ചു. ഐശ്വര്വ, ഒരുമ സ്വയം സംഘാംഗങ്ങളും, കരയോഗം വനിത സമാജവും അദേഹത്തിന് സ്വീകരണം നല്കി. പുതിയ യൂണിയന് സെക്രട്ടറി എസ്. കൃഷ്ണ കുമാറിനെ കരയോഗത്തിനുവേണ്ടി പ്രസിഡന്റ് കെ.ബി. ശ്രീധരന് പൊന്നാട അണിയിച്ചാദരിച്ചു.
തുടര്‍ന്ന് 65 തികഞ്ഞവര്‍ക്കുള്ള ആരോഗ്യ സുരക്ഷ പെന്ഷന് വിതരണവും നടത്തി. പ്രതിനിധിസഭ മെമ്പര്‍ സി.ബി. രാജന്, യൂണിയന് കമ്മിറ്റി അംഗം കെ. രവീന്ദ്രന്, എം. ശാന്തകുമാരി, സദിനി മനോഹര്‍, പി. സോമ സുന്ദരന്‍, ജയ സുരേന്ദ്രന്, ജ്യോതിശ്രീ, രവീന്ദ്രന് മഠത്തില്‍, എന്‍. പ്രതീഷ്, അംബിക മുകുന്ദന്, കനകലത ശിവരാമന്, ഫുള്‍ എ പ്ലസ് വിജയികളായ ഋഷികേശ് ആര്. മേനോന്, എന്‍.പി. ഹരികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു