കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വെന്ഷന് നടത്തി. ഇരിങ്ങാലക്കുട വ്യാപാര ഭവന് ഹാളില്‍ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാവിംഗ് ചെയര്‍പേഴ്സണ്‍ സുനിത ഹരിദാസ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വ്യാപാര രംഗത്ത് മികവു തെളിയിച്ച വനിതാ പ്രതിഭകളെ തൃശൂര്‍ ജില്ലാ വനിതാവിംഗ് പ്രസിഡന്റ് ഷൈന ജോര്‍ജ് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥന്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ല സെക്രട്ടറിയും നിയോജകമണ്ഡലം ചെയര്‍മാനുമായ എബിന് മാത്യു വെള്ളാനിക്കാരന്‍, വനിതാവിംഗ് ജില്ലാ സെക്രട്ടറി ഫൗസിയ ഷാജഹാന്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ജോഷി, ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിംഗ് വൈസ് പ്രസിഡന്റ് ശോഭ ഉല്ലാസ്, വനിതാവിംഗ് നിയോജകമണ്ഡലം കണ്‍വീനര്‍ ഷാന്റി ഉണ്ണികൃഷ്ണന്, വനിതാവിംഗ് അംഗങ്ങളായ ജോളി ഡിക്രൂസ്, സിമി അനീഷ്, ശുഭ രാജന്, സിനി അനില്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് നക്കര എന്നിവര്‍ സംസാരിച്ചു. വനിതാവിംഗ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ബേബി ജോസ് നന്ദി പറഞ്ഞു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു