ആഡംബര ബൈക്കില്‍ ബ്രാണ്ടി വില്പന; പ്രതി അറസ്റ്റില്‍
ഷാജി.
ആളൂര്‍: ബൈക്കില്‍കറങ്ങി ബ്രാണ്ടി വില്പന നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശേരി വീട്ടില്‍ ഷാജി(41)യെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി കൊമ്പിടിഞ്ഞാമാക്കലില്വച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആഡംബര ബൈക്കിലാണ് യാത്ര. ആളൂര്‍, മാള എന്നീ പഞ്ചായത്തിലാണ് മദ്യവില്പന.
എപ്പോഴും ഓവര്‍കോട്ടും ബാഗും ഹെല്‍മറ്റും ധരിച്ചു ബൈക്കില്‍ ടൂര്പോകുന്ന പ്രതീതിയിലായിരുന്നു പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. ഒരു കോള്‍ ചെയ്താല്‍ ഏത് സമയത്തും പറയുന്നിടത്ത് സാധനം എത്തും. ഇങ്ങനെ വിളിച്ചുവരുത്തിയാണ് പിടികൂടിയത്. ബാഗില്‍ നിറയെ മദ്യക്കുപ്പികള്‍ കണ്ടെത്തി. രാത്രിയിലെ കച്ചവടത്തിനിടെയാണ് പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങളും വില്പന നടത്തിയിരുന്നു. എസ്ഐ കെ.എസ്. സുബിന്ത്, സീനിയര്‍ സിപിഒമാരായ ഇ.എസ്. ജീവന്, പി.എ. ഡാനി, എ.വി. മുരുകദാസ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരി പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു