വയനാട് ദുരന്തം; പായമ്മല്‍ ദേവസ്വം മൂന്നുലക്ഷം കൈമാറി
ഇരിങ്ങാലക്കുട: വയനാട് ദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉരുള്‍പൊട്ടലുണ്ടായ ജൂലായ് 30ന് നാലമ്പല തീര്‍ഥാടനത്തിലൂടെ ക്ഷേത്രത്തിനു ലഭിച്ച 3,04,480 രൂപ പായമ്മല്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. തിങ്കളാഴ്ച തൃശൂര്‍ രാമനിലയത്തിലെത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പായമ്മല്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്രംതന്ത്രിയുമായ നെടുമ്പുള്ളി തരണനെല്ലൂര്‍ സതീശന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചെക്ക് കൈമാറിയത്. ദേവസ്വം സെക്രട്ടറി രമേഷ് എലിഞ്ഞിക്കോട്ടില്‍, ട്രഷറര്‍ മനോജ് തുമ്പരത്തി, ദേവസ്വം അംഗം ബാബു എലിഞ്ഞിക്കോട്ടില്‍, ക്ഷേത്ര സേവാസമിതി സെക്രട്ടറി സതീഷ് ചാര്‍ത്താംകുടത്ത്, ട്രഷറര്‍ പ്രഭാകരന് കോപ്പുള്ളി എന്നിവരും തന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.