വയനാടിന് കൈത്താങ്ങായ് യൂത്ത് കോണ്‍ഗ്രസ് ന്യൂസ് പേപ്പര്‍ കളക്ഷന്‍ നടത്തി
വയനാടിന് കൈത്താങ്ങായ് മുരിയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ന്യൂസ് പേപ്പര്‍ കളക്ഷന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: വയനാടിന് കൈത്താങ്ങായ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്കുന്ന 30 വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ന്യൂസ് പേപ്പര്‍ കളക്ഷന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജുപാറേക്കാടന് നിര്‍വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്തിന്റെ വസതിയില്‍ നന്ന് പേപ്പറുകള്‍ സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് സി.എസ്. അജീഷ്, നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, നേതാക്കളായ ലിജോ മഞ്ഞളി, ജിന്റോ ഇല്ലിക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു