വയനാടിന് കൈതാങ്ങായി മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്
ഇരിങ്ങാലക്കുട: വയനാടിന് കൈതാങ്ങായി മാപ്രാണം ഹോളി ക്രോസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബുവിന്റെയും മറ്റു അധ്യാപകരുടെയും സഹായത്തോടെ വിവിധ ചലഞ്ചുകള്‍ വഴി സമാഹരിച്ച 25,000 രൂപ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി.
ചടങ്ങില്‍ സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ആര്.എന്‍. അന്‍സാര്‍, എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ആര്‍പിസി ഡോ. രാജേഷ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.വി. പ്രതീഷ്, ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത്, ലത ടീച്ചര്‍, മാപ്രാണം ഹോളി ക്രോസ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ എന്നിവര്‍ സംബന്ധിച്ചു

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു