മാധവിക്കുട്ടി സ്മാരക പുരസ്കാരം പി.വി. സിന്ധു മാപ്രാണത്തിന്

ഇരിങ്ങാലക്കുട: സംസ്ഥാന ലഹരിവര്‍ജ്ജന സമിതിയുടേയും ഫ്രീഡം 50ന്റെയും സംയുക്താഭിമുഖ്യത്തില്‍ നല്കുന്ന മാധവിക്കുട്ടി സ്മാരക പുരസ്കാരം പി.വി. സിന്ധു മാപ്രാണത്തിന് സമ്മാനിക്കും. ഓര്‍മ്മകള്‍ എന്ന മികച്ച കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. കൂടാതെ പല കവിതാ സമാഹാരങ്ങളിലും സിന്ധുവിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുഴിക്കാട്ടുകോണം സ്വദേശിനിയാണ് സിന്ധു. ചെന്ത്രാപ്പിന്നി എസ്എന്‍ യുവജന കലാസമിതി, മയൂഖം സാഹിത്യ സാംസ്കാരിക വേദി, ജവഹര്‍ ബാലവിഹാര് കുട്ടികളുടെ ദേശീയ സംഘടന ജില്ലാ കമ്മിറ്റിയുടെയും, ഹോളിക്രോസ് ഹൈസ്ക്കൂള് ചങ്ങാതിക്കൂട്ടത്തിന്റെയും ആദരവുകള്‍ ലഭിച്ചിട്ടുണ്ട്.