പൂമംഗലത്തേക്ക് സ്നേഹക്കൂട് പദ്ധതിയുമായി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ്
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ സ്നേഹക്കൂട് എന്ന സ്വപ്ന പദ്ധതിയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് 20 ആന്‍ഡ് 49 ന്റെ സ്വപ്ന പദ്ധതിയായ അഭയം ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരണം നടന്നു. നിര്‍ദ്ദനനായ കാളത്തുപറമ്പില്‍ പ്രകാശന് വേണ്ടിയാണ് പൂമംഗലം പഞ്ചായത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം ഏറ്റെടുത്ത് നടത്തുന്ന ഭവന നിര്‍മാണത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി നടത്തിയ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍സോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.പി. ഷിന്റോ, ഹസ്മിന ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.

കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍