ക്രൈസ്റ്റ് കോളജിൽ കമ്യൂണിക്കേഷന്‍ സ്കില്‍സില്‍ ദ്വിദിന ദേശീയ ശില്പശാല നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ വള്ളുവര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് മാനേജ്മെന്റിലെ വിദ്യാര്‍ഥികള്‍ക്കായി ദ്വിദിനസഹവാസ ശില്പശാല നടത്തി. ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. കെ.ജെ. വര്‍ഗീസിന്റെയും വൈസ് പ്രിന്‍സിപ്പല്‍ അസോസിയേറ്റ് പ്രഫസര്‍ പള്ളിക്കാട്ടില്‍ മേരി പത്രോസിന്റെയും നേതൃത്വത്തില്‍ പരിശീലന ക്ലാസുകള്‍ നടന്നു.
ലാന്‍ഗ്വേജ് ലാബിലുള്ള പ്രായോഗിക പരിശീലനം, അധ്യാപക വിദ്യാര്‍ഥി വിനിമയത്തിലൂടെയുള്ള ഇംഗ്ലീഷ് ഭാഷാ പരിശിലനം, കാമ്പസ് ടൂര്‍ എന്നിവ ശില്പശാലയുടെ പ്രത്യേകതകളായിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ നൈപുണ്യ വികാസത്തിന് ഊന്നല്‍ നല്കി തയ്യാറാക്കിയ വിവിധ സെഷനുകള്‍ ഡിപ്പാര്‍ട്മെന്റിലെ മറ്റ് അധ്യാപകര്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു