ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: എടതിരിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന എഐഎംഎസ് ലബോറട്ടറിയുടെ സഹകരണത്തോടെ വെള്ളാങ്ങല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 365 ദിവസവും സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി പദ്ധതി ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുരേഷ് വിജയ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു. എഐഎംഎസ് പ്രോപ്പറേറ്റര്‍ ഷിഞ്ചു സ്വാഗതവും ക്ലബ് സെക്രട്ടറി മിനി രാമചന്ദ്രന് നന്ദിയും പറഞ്ഞു. വി.കെ. ശുഭലാല്‍, ഒ.എസ്. ഷിന്സ്കുമാര്, എ.വി. വിജു എന്നിവര്‍ സംസാരിച്ചു.