ജെസിഐ സോണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഓവര്‍ ഓള് കിരീടം ജെസിഐ ഇരിങ്ങാലക്കുടക്ക്
ഇരിങ്ങാലക്കുട: ജെസിഐ സോണ്‍ 20 യുടെ നേതൃത്വത്തില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുള്‍പ്പെടുന്ന മേഖല തല ഷട്ടില്‍ ടൂര്‍ണമെന്റില്‍ ജെസിഐ ഇരിങ്ങാലക്കുട ഓവര്‍ ഓള് കിരീടം നേടി. കുരിയച്ചിറ സ്പോര്‍ട്സ് സെന്ററില്‍ വെച്ച് നടന്ന ടൂര്‍ണമെന്റ് തൃശൂര്‍ കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ എം.എല്‍. റോസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡന്റ് മെജോ ജോണ്സണ് ആശംസ പ്രസംഗം നടത്തി.
കോര്പ്പറേഷന് കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോളയില്‍ നിന്ന് ഓവര്‍ ഓള് ട്രോഫിയും ക്യാഷ് അവാര്‍ഡ് ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ പോളും പ്രോഗ്രാം ഡയറക്ടര്‍ ലിഷോണ്‍ കാട്ടഌും ചേര്‍ന്ന് ഏറ്റുവാങ്ങി. പുരുഷന്മാരുടെ സിംഗിള്‍സ്, ഡബിള്‍സ്, മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും വനിതകളുടെ സിംഗിള്‍സില്‍ റണ്ണറപ്പും കുട്ടികളുടെ സിംഗിള്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയാണ് ഓവര്‍ ഓള് കിരിടവും 15555 രൂപയുടെ ക്യാഷ് അവാര്‍ഡും നേടിയത്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു