കേരള കര്‍ഷക സംഘം എടതിരിഞ്ഞി സെന്ററില്‍ ജനകീയ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യൂ അപാകത ഉടന്‍ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം എടതിരിഞ്ഞി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സെന്ററില്‍ ജനകീയ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി ജനകീയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മജീദ് വാടേക്കാരന്‍ അധ്യക്ഷത വഹിച്ചു.
പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്, എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എസ്. ബാബുരാജ്, ടി.ജി. ശങ്കരനാരായണന്, ടി.എസ്. സജീവന് മാസ്റ്റര്‍, കെ.ജെ. ജോണ്സണ്, പി.എ. രാമാനന്ദന്‍, സി.ഡി. സിജിത്ത്, പി.എ. പാര്ത്ഥന് എന്നിവര്‍ സംസാരിച്ചു. കര്‍ഷക സംഘം എടതിരിഞ്ഞി വില്ലേജ് സെക്രട്ടറി കെ.എം. സജീവന് സ്വാഗതവും മേഖലാ ട്രഷറര്‍ ടി.കെ.വിജയന് നന്ദിയും പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി