ചാലിശേരി കുടുംബയോഗം രജതജൂബിലി ആഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: ചാലിശേരി കുടുംബ യോഗത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ബിഷപ് മാര്‍ പോളി കണ്ണൂകാടന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് ചാലിശേരി അധ്യക്ഷതവഹിച്ചു. രജത ജൂബിലി സ്മരണിക എടത്തിരുത്തി ഫോറോന വികാരി ഫാ. പോളി പടയാട്ടി പ്രകാശന കര്‍മം നിര്‍വഹിച്ചു. ഫാ. വര്‍ഗീസ് ചാലിശേരി, ഫാ. ജിന്റോ വേരംപിലാവില്‍, സി.വി. ഫ്രാന്‍സിസ് മാസ്റ്റര്‍, സി.ഡി. ജോസ്, ജെസി ആന്റോ, ആജില്‍ മേരി ആന്റണി, ആന്റോ ചാലിശേരി, ജോസഫ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിവാഹ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെയും ഉന്നത വിദ്യാഭ്യാസം നേടിയവരെയും 70 വയസുപൂര്ത്തിയായവരെയും ചടങ്ങില്‍ ആദരിച്ചു. മറിയം ത്രേസ്യ യായി അഭിനയിച്ചു ടെലി ഫിലിം അവാര്‍ഡ് നേടിയ ജിസ്ബി മേരി പൗലോസ് ചാലിശേരിയെ അനുമോദിച്ചു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി