ബൈക്ക് തടഞ്ഞ് നിറുത്തി യാത്രികരെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ബൈക്ക് യാത്രികരെ തടഞ്ഞു നിറുത്തി മരവടി കൊണ്ട് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടില്‍ സുധിന്‍ (26), പുരയാറ്റുപറമ്പില്‍ ഗോകുല്‍ കൃഷ്ണ (26), ആറാട്ടുപ്പുഴ തലപ്പിള്ളി വീട്ടില്‍ ദേവദത്തന് (22) എന്നിവര്‍ ആണ് പിടിയിലായത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കണക്കന് കോട്ട സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (45), പേയില്‍ വീട്ടില്‍ സലീഷ് (40) എന്നിവരെയാണ് മൂന്നംഗസംഘം തടഞ്ഞ് നിറുത്തി അക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി കരുവന്നൂര്‍ ചേലക്കടവില്‍ വച്ചായിരുന്നു സംഭവം. അറസ്റ്റില്‍ ആയ പ്രതികളുടെ പേരില്‍ നിരവധി കേസ്സുകളുണ്ടെന്നും ഒരു പ്രതി കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘത്തില്‍ എസ് ഐ മാരായ ക്ലീറ്റസ്, കെ പി രാജു, പ്രസന്നകുമാര്‍, സുധീഷ് , രാഹുല്‍ എ കെ,സുജിത്ത്, സജീഷ്.കെ.വി, രാജേഷ് എം കെ എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു