അധികൃതരേ കണ്ണു തുറക്കൂ….ആല്‍ബിനു സ്കൂളില്‍ പോകാന്‍ ഏണി കയറി മതിലു ചാടണം
ഇരിങ്ങാലക്കുട: ആല്‍ബിനു സ്കൂളില്‍ പോകാന്‍ ഏണി കയറി മതിലു ചാടണം. ഇരിങ്ങാക്കുട കോളജ് പൂതംകുളം ജംഗ്ഷന് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ കോളജ് ജ്ഗഷന് റോഡില്‍ കോട്ടൂരാന് വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന് ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിന് വീടിനു പുറത്തേക്കിറങ്ങണമെങ്കില്‍ ഏണി കയറി മതിലു ചാടണം.
ഏണി കയറി സമീപത്തെ പറമ്പിലേക്ക് എത്തിയാലാണ് മെയിന്‍ റോഡിലേക്ക് വന്നുചേരുന്ന വഴിയിലെത്തുവാന്‍ സാധിക്കുക. റോഡ് പണി ആരംഭിച്ച അന്നു മുതല്‍ ഒന്നര മാസമായി തുടരുകയാണ് ഇവരുടെ ഈ ദുരിതം. ഈ കുടുംബത്തിലുണ്ടായിരുന്ന ഇവരുടെ അമ്മ 91 ക്കാരിയായ ത്രോസ്യ സെബാസ്റ്റിയനെ പുത്തന്‍വേലിക്കരയിലെ മകളുടെ വീട്ടിലേക്കു മാറ്റി. റോഡ് പണി ആരംഭിച്ചതോട താഴ്ത്തി മണ്ണെടുത്തു. മാത്രമല്ല, നടവഴിക്കായി ഒരു സ്ലാബ് ഇട്ടുതരണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അതിനു തയ്യാറായില്ല. ഇതോടെ വീടിനു മുന്നിലെ റോഡിലേക്ക് കടക്കാന്‍ സാധിക്കാതായി.
വീട്ടിലേക്കുള്ള പൈപ്പു കണക്ഷന് പോലും ഇപ്പോള്‍ വിഛേദിച്ചിരിക്കുകയാണ്. മഴക്കാലമായതിനാലും കിണര്‍ ഉള്ളതിനാലും കുടിവെള്ളം മുട്ടിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റിക്കും പൊതു മരാമത്ത് വകുപ്പിനും കൂടി ഒരു ലക്ഷം രൂപ ചിലവിട്ടാണണ് വീട്ടിലേക്ക് കുടിവെള്ള കണക്ഷന് നേടിയതെന്ന് ചാക്കോ പറഞ്ഞു. ഈ റോഡിലെ മറ്റൊരു കുടംുബം റോഡു പണി ആരംഭിച്ചപ്പോള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. റോഡു പണി ആരംഭിച്ച് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുമെന്ന് ആദ്യം പറഞ്ഞിരിരുന്നുവെങ്കിലും എങ്ങു എത്താത്ത് നിലയിലാണ് ഇപ്പോള്‍.