ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് വിദ്യാശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് കെ.പി. ജോണിന്റെ നാമധേയത്തിലുള്ള വിദ്യാശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു. അക്കാദമിക് വൈദഗ്ധ്യത്തിനു പുറമേ, പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച ടി.എച്ച്. ആരതിക്കു ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില പുരസ്കാരം സമ്മാനിച്ചു. പതിനായിരംരൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍ അധ്യക്ഷതവഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ.പി.ടി. ജോയ്, ലയണ്‍സ് മുന്‍ ഗവര്‍ണര്‍ തോമച്ചന് വെള്ളാനിക്കാരന്‍, സോണ്‍ ചെയര്‍പേഴ്സണ്‍ അഡ്വ.ജോണ്‍ നിതിന്‍ തോമസ്, അഡ്വ. മനോജ് ഐബന്, ലയണ്‍ ലേഡി പ്രസിഡന്റ് ഡോ. ശ്രുതി ബിജു, ജോണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു