വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പുതിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ വിരുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ അമ്പു തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടഌകൊടിയേറ്റി. 16, 17 തീയതികളിലാണ് തിരുനാള്‍. 16ന് രാവിലെ ഏഴിന് ദിവ്യബലിക്ക് ആളൂര്‍ തിരുഹൃദയഭവന്‍ റെക്ടര്‍ ഫാ. ലിജോ കരുത്തി കാര്‍മികത്വംവഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടക്കും. രാത്രി 11 മണിക്ക് അമ്പ് എഴുന്നള്ളിപ്പുകള്‍ പളളിയില്‍ സമാപിക്കും. തുടര്‍ന്ന് 200ല്‍പരം കലാകാരന്മാര് അണിനിരക്കുന്ന സൗഹൃദ ബാന്‍ഡ് മേളം ഉണ്ടായിരിക്കും. 17ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വീരഞ്ചിറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. മെല്വിന് പെരേപ്പാടന് മുഖ്യകാര്‍മികത്വംവഹിക്കും.
കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. സെബാസ്റ്റന്‍ പഞ്ഞിക്കാരന്‍ വചനസന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍നിന്നും ആരംഭിച്ച് ഏഴിന് സമാപിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരായ ടി.കെ. ലോനപ്പന് തൊടുപറമ്പില്‍, എം.വി. റോയ് മരത്തംപ്പിള്ളി, ടി.പി. പോള്‍ തൊടുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍മാരായ ടി.എ. ജോസ് തണ്ട്യേയ്ക്കല്‍, എം.എല്‍. പോള്‍ മരത്തംപ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്സണ് കോക്കാട്ട്, അരുണ്‍ തണ്ട്യേയ്ക്കല്‍, നെല്‍സണ്‍ കോക്കാട്ട്, ജെക്സണ് തണ്ട്യേയ്ക്കല്‍, മേജോ ജോണ്സണ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.