സംസ്ഥാനതല ശാസ്ത്രപ്രശ്നോത്തരി മത്സരത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ജേതാക്കളായി
ഇരിങ്ങാലക്കുട: സംസ്ഥാനതല ശാസ്ത്രപ്രശ്നോത്തരി മത്സരത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് മൂന്നാം സ്ഥാനം നേടി ജേതാക്കളായി. ഫിസാറ്റ് (ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) നടത്തിയ ഓള് കേരള ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിഹാല്‍ സുദേഷ്, ഹരികിഷന് ബൈജു എന്നീ വിദ്യാര്‍ഥികള്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ് സ്ഥാനം നേടി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 305 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മൂന്നു റൗണ്ടുകള്‍ ഉണ്ടായിരുന്നു. ആദ്യ രണ്ടു റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ ടോപ്പര്മാരായിരുന്നു നിഹാല്‍ സുദേഷും ഹരികിഷനും. 7001 രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വ്യക്തിഗത ട്രോഫികളും സ്കൂളിന് പ്രത്യേക ട്രോഫിയും ഉള്‍പ്പെടുന്ന സമ്മാനം ഇരുവരും ഏറ്റുവാങ്ങി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു