തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെയും മാതൃ സംഘത്തിന്റെയും നേതൃത്വത്തില്‍ അമ്മക്കൊരു പൂചെണ്ട്
തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെയും മാതൃ സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന അമ്മക്കൊരു പൂ ചെണ്ട് എന്ന പരിപാടി ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടവകയിലെ എല്ലാ അമ്മമാരെയും സമ്മാനങ്ങള്‍ നല്കി ആദരിച്ചു.
അകാലത്തില്‍ പൊലിഞ്ഞ ഡോണ്‍ ഗ്രേഷ്യസിന്റെയും അനില്‍ വാച്ചാംകുളത്തിന്റെയും സ്മരണക്കായ് നടത്തിയ കനിവ് ജീവ കാരുണ്യ പ്രവര്‍ത്തന ഫണ്ട് ശേഖരണ ഫുട്ബോള്‍ ഷൂട്ടൗട്ട് മേളയില്‍ ജേതാക്കളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. വിന്‍സന്‍ ഈരത്തറ സമ്മാനിച്ചു. രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റുകള്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിളളി വിതരണം ചെയ്തു.
ഇടവക വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ അധ്യക്ഷത വഹിച്ച മികച്ച കര്‍ഷക അവാര്‍ഡ് നേടിയ സെബി താണിക്കല്‍, കത്രീന സ്റ്റീഫന്‍ എന്നിവരെ പഞ്ചായത്തംഗങ്ങളായ റോസ്മി ജയേഷ്, മണി സജയന് എന്നിവരും മികച്ച കലാകാരന്മാരായ രജ്ഞിത്ത് കലാഭവന്‍, കൃഷ്ണകുമാര്‍ ആലുവ എന്നിവരെ ഫാ. ഷാജു ചിറയത്തും അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ജോസഫ് അക്കരക്കാരന്‍, മദര്‍ സിസ്റ്റര്‍ ഷീന്‍ സിഎസ്സി, വിന്‍സന്‍ കരിപ്പായി, ഷിജി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.