കാട്ടൂര്‍ ലയണ്‍സ് ക്ലബ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കാട്ടൂര്‍: ഗ്രാമീണ ജനതയുടെ സമ്പൂര്‍ണ ആരോഗ്യത്തെ ലക്ഷ്യമാക്കി കാട്ടൂര്‍ ലയണ്‍സ് ക്ലബ് പാലക്കാട് അഹല്യ ഫൗണ്ടേഷന്, വൈദ്യമന്ദിരം ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ മുല്ലശേരി, ബിഷപ്പ് ആലപ്പാട്ട് മിഷന് ഹോസ്പിറ്റല്‍ കരാഞ്ചിറ, മണപ്പുറം മാ കെയര്‍ കാട്ടൂര്‍, ഡോ. ജോണ്സന് ഫ്രാന്‍സിസ് ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ചു. സൗജന്യ മെഡിക്കല്‍ ക്യാമ്പ് ലയണ്‍സ് ഗവര്‍ണര്‍ ജെയിംസ് പോള്‍ വളപ്പില ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് രമേശ് മേനോന് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍മര്‍ ജോര്‍ജ് ഡി. ദാസ്, ജനറല്‍ കണ്‍വീനര്‍ ലയണ്‍ ജോസ് പോള്‍ പാലത്തിങ്കല്‍, ലയണ്‍സ് സോണ്‍ ചെയര്മാന് അഡ്വ. നിതിന്‍ തോമസ്, കാട്ടൂര്‍ പഞ്ചായത്തംഗം അംബുജ രാജന്, ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്മാന് കെ.എം. അഷറഫ്, ട്രഷറര്‍ ജോസഫ് കുര്യന് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു