ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടികള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ സാംസ്കാരികത്തനിമകളെ അടുത്തറിയുക, നാനാത്വത്തില്‍ ഏകത്വം എന്ന ശക്തമായ ആശയം തലമുറകളിലേക്ക് വ്യാപിപ്പിക്കുക, സാഹോദര്യവും സഹവര്‍ത്തിത്വവും വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടികള്‍ക്ക് തുടക്കമായി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, അപ്പുക്കുട്ടന് നായര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പിടിഎ പ്രതിനിധി സവിത മനോജ് എന്നിവര്‍ പങ്കെടുത്തു. അധ്യാപകരായ സീമ, സിന്ധു, രഞ്ജിത, രമ്യ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി