കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി
ഹസീബ്, സുല്‍ഫിക്കര്‍.
ഇരിങ്ങാലക്കുട: കുപ്രസിദ്ധ ഗുണ്ടകളായ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26 ), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40 ) എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തി. ഹസീബിനെ ആറ് മാസത്തേക്ക് തടങ്കലിലാക്കിയിട്ടുളളതും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തിയിട്ടുളളതുമാണ്. ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍, കവര്‍ച്ച തുടങ്ങി 12 ഓളം കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കാപ്പ ചുമത്തി ഹസീബിനെ ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് ഒക്ടോബര്‍ മാസത്തില്‍ പൂങ്കുന്നം സ്വദേശിയായ യുവാവിനെ തട്ടികൊണ്ട് പോയി കവര്‍ച്ച ചെയ്ത കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ല കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎസ്എസ് ആണ് ആറ് മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്, സബ്ബ് ഇന്‍സ്പെക്ടര്‍ സൂരജ്, എഎസ്ഐ മുഹമ്മദ് റാഫി ചേനകപറമ്പില്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്യാംകുമാര്‍ എന്നിവര്‍ ഹസീബിന് കാപ്പ ചുമത്തിലും അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു. സുല്‍ഫിക്കര്‍ വധശ്രമം, തട്ടികൊണ്ട് പോകല്‍, കളവ്, ചതി തുടങ്ങിയ 18 ഓളം കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ ഡോറിലൂടെ തളളി താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഐപിഎസ് ആണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ എന്നിവര്‍ സുല്‍ഫിക്കറിന് കാപ്പ ചുമത്തില്‍ പ്രധാന പങ്ക് വഹിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു