കാറളം പഞ്ചായത്തിലെ പടിഞ്ഞാട്ടുമുറി കളരിപറമ്പ് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം- കോണ്‍ഗ്രസ്
കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള പടിഞ്ഞാട്ടുമുറി കളരിപറമ്പ് റോഡ്.
കാറളം: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള പടിഞ്ഞാട്ടുമുറി കളരിപറമ്പ് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യം അല്ലാതായിരിക്കുകയാണ്. അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ വലയുകയാണ്. പഞ്ചായത്തിലെ മറ്റ് പല റോഡുകളും റീടാറിംഗ് ഈ സമയങ്ങളില്‍ നടന്നപ്പോളും ഈ റോഡിനെ മാത്രം അവഗണിച്ചത് സ്ഥലം പഞ്ചായത്ത് മെമ്പറുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന് കക്കേരി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.ബി. ഷമീര്‍, രവി കീഴ്മട എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി