ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് അന്തര്‍ദേശീയ സെമിനാര്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫംഗ്ഷണല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍നടന്ന അന്തര്‍ദേശീയ സെമിനാര്‍ പ്രഫ. മുഹമ്മദ് ഷംസുല്‍ ഹഖ് കോണ്‍ഫറന്‍സ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫംഗ്ഷണല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടന്നു.
അക്കാദമിക് വിദഗ്ധരും ഭാഷാപണ്ഡിതരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രഭാഷണം നടത്തുകയുംചെയ്തു. ബംഗ്ലാദേശിലെ ഡാഫോഡില്‍സ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വകുപ്പ് മുന്‍ മേധാവി പ്രഫ. മുഹമ്മദ് ഷംസുല്‍ ഹഖ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷതവഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍ പള്ളിക്കാട്ടില്‍ മേരി പത്രോസ്, ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.
ഇന്ത്യയിലെ ഇംഗ്ലീഷ് അധ്യാപകരുടെ ഏറ്റവും വലിയ സംഘടന ഇംഗ്ലീഷ് ലാന്‍ഗ്വേജ് ടീച്ചേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള സെന്‍ട്രല്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവുംനടന്നു. തുടര്‍ന്നുനടന്ന പ്ലീനറി സെഷനില്‍ കവിതയിലൂടെയുള്ള ഇംഗ്ലീഷ് ഭാഷാപഠനം എന്ന വിഷയത്തില്‍ തായ്ലന്ഡ് ഷിന വാത്ര യൂണിവേഴ്സിറ്റിയിലെ ജൂലി സൈമണ്‍ പ്രഭാഷണംനടത്തി. പ്രിയങ്ക ബാനര്‍ജി, ജൂലി സൈമണ്‍, ഡോ. മധുലിന ചൗധരി, പാന്തിയ ഗുണതിലക് എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ഡോ. ബെറ്റ്സി പോള്‍ മോഡറേറ്ററായിരുന്നു. ഡോ. കെ.ജെ. വര്‍ഗീസ് നേതൃത്വംനല്കി. വി.പി. ഷിന്റോ, ഡോ. അനുഷ മാത്യു, ഡോ. സ്റ്റെന്സ അഗസ്റ്റിന്, ബിബിന്‍ തോമസ്, അജയ് രാജ്, റിയ മേരി കുര്യാക്കോസ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു