ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും ടെന്സര്ബോട്ട് ഇന്നവേഷന്സും തമ്മില്‍ ധാരണാപത്രം
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംബഡഡ് കമ്പനി ടെന്‍സര്‍ ബോട്ട് ഇന്നവേഷന്‍സുമായി ഒപ്പിട്ട ധാരണാപത്രം കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗവും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംബഡഡ് കമ്പനി ടെന്‍സര്‍ ബോട്ട് ഇന്നവേഷന്‍സുമായി ധാരണാപത്രം ഒപ്പിട്ടു. റോബോട്ടിക്സ്, എംബഡഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനപരിപാടികള്‍, ജോയിന്റ് പ്രോജക്ടുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ ശില്പശാലകള് തുടങ്ങിയവ സംഘടിപ്പിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐയും ടെന്സര്ബോട്ടിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ പി.എ. മഹറൂഫ് അലി എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോജോ അരിക്കാടന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. കാരന് ബാബു, ടെന്സര്ബോട്ട് ലീഡ് എംബഡഡ്. എന്‍ജിനീയര്‍ കെ.ബി. ഷാഹിദ് മുഹമ്മദ്, ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ എസ്. അജീഷ്, അധ്യാപകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കാറിനുള്ളില്‍ മധ്യവയസ്കന്റെ മരണം; രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രധാന കവാടത്തിന് മുന്നില്‍ പുതുതായി നിര്‍മിച്ച നടപ്പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
അരിപ്പാലം പൂക്കോട് തുരുത്തില് വന്‍ തീപിടുത്തം, ഏക്കര്‍കണക്കിനു പാടശേഖരം കത്തി നശിച്ചു
കല്ലേറ്റുംകര മോഡല്‍ പോളിടെക്നിക്ക് കോളജ് മള്‍ട്ടിപ്ലക്സ് ആയി ഒരു പകല്‍ മുഴുവന്‍ സിനിമാപൂരം
കായിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളജിന്
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി