ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പറമ്പില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഭവം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ നിന്നും കോമ്പാറക്കു പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്സണ്, ഐക്കരവീട്ടില്‍ ഐ.സി മേനോന് എന്നിവരുടെ പറമ്പിലാണ് തീപടര്‍ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്ക പുല്ലും പൊന്തക്കാടും കത്തി നശിച്ചു. ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് തീ അണക്കുവാന്‍ സാധിച്ചത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സീനിയര്‍ ഓഫീസര്‍ എസ്. സജയന്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവ്, ഓഫീസര്‍മാരായ ടി.ടി. പ്രദീപ്, ഉല്ലാസ് എം. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്