കാട്ടൂരില്‍ നിരോധിത പ്ലാസ്റ്റിക്ക് ഇനങ്ങള്‍ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് വിജിലന്‍സ് സ്ക്വാഡ് പിടിച്ചെടുത്തു

കാട്ടൂര്‍ പഞ്ചായത്തിലെ കാട്ടൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തക്കുന്ന സ്ഥാപനത്തില്‍ നിന്നും പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് വിജിലന്‍സ് സ്ക്വാഡ് പരിശോധന നടത്തുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ കാട്ടൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തക്കുന്ന സ്ഥാപനത്തില്‍ നിന്നും പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് വിജിലന്‍സ് സ്ക്വാഡിലെ പരിശോധനയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഇനങ്ങളായ ക്യാരിബാഗുകള്‍, പേപ്പര്‍ വാഴയില, പേപ്പര്‍ കപ്പ് എന്നിവ പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി. സ്ക്വാഡ് കണ്‍വീനറായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശരത്ത് കുമാര്‍, വിഇഒ അനൂപ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിനേഷ് ജിക്സണ്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് തുടര്‍നടപടി സ്വികരിച്ചു.