ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക- സാംസ്ക്കാരിക- ജനകീയ ഉത്സവമായ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയര്‍പേഴ്സണ്‍ മേരികുട്ടി ജോയ് നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേയ്ക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരായ അല്‍ഫോന്‍സ തോമസ്, പി.ടി. ജോര്‍ജ്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു.