യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു
ഇരിങ്ങാലക്കുട: യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനമായി ആചരിച്ചു. അഴിമതിയില്‍ മുങ്ങിയ ഇടതുപക്ഷ സര്‍ക്കാര്‍ രാജി വയ്ക്കുക, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു യുഡിഎഫ് വഞ്ചനാദിനം ആചരിച്ചു. സത്യാഗ്രഹം കെപിസിസി നിര്‍വാഹകസമിതിയംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ഘടകകക്ഷി നേതാക്കളായ കെ.എ. റിയാസുദീന്‍, എ.പി. മനോജ്, മാര്ട്ടിന് പോള്‍, എ.പി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. എല്ലാ വാര്‍ഡ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നില്‍പ്പുസമരം നടത്തി.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും