പലചരക്കു കടയില്‍ അനധികൃത മദ്യക്കച്ചവടം: ഒരാള്‍ പിടിയില്‍
ഇരിങ്ങാലക്കുട: പലചരക്കു കടയില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയ ഒരാള്‍ പിടിയില്‍. നിരോധിത പുകയില ഉത്പന്നം എക്സൈസ് സംഘം പിടികൂടി. പുല്ലൂര്‍ വില്ലേജില്‍ തുറവന്‍കാട് ദേശത്ത് നടുവിലപറമ്പില്‍ വീട്ടില്‍ സദാനന്ദനെ (60) യാണു ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ആര്. മനോജും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ കടയില്‍ നിന്നും മദ്യവും ഒന്നേകാല്‍ കിലോയോളം നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും പിടികൂടി. നേരത്തേ ഒരുത്തവണ ഇയാളെ പുകയില ഉത്പന്നം വിറ്റതിനു പിടികൂടിയിട്ടുണ്ട്. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോഷി, സുരേഷ്, സിഇഒ രാകേഷ്, ബിന്ദുരാജ്, ലേഡി ഓഫീസര്‍ ശാലിനി എന്നിവരാണുണ്ടായിരുന്നത്.

നടുറോഡില്‍ പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി