സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം
സെന്റ് ജോസഫ്സ് കോളജ് പൂര്‍വ വിദ്യാര്‍ഥിനി സംഘടനയുടെ യുഎഇ ചാപ്റ്റര്‍ സംഗമം.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് പൂര്‍വ വിദ്യാര്‍ഥിനി സംഘടനയുടെ യുഎഇ ചാപ്റ്റര്‍ സംഗമം ബര്‍ദുബായിലെ ജേക്കബ്സ് ഗാര്ഡന് ഹോട്ടലില്‍ വച്ച് നടന്നു. കോളജില്‍ നിന്നും അതിഥികളായി മുന്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് (ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം കോ ഓര്‍ഡിനേറ്റര്‍), മുന്‍ അധ്യാപകരായ ഡോ. വിമല മേനോന്, ഡോ. ഫിലോ ഫ്രാന്‍സിസ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപിക ഡോ. സി. ജെസിന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നൂറ്റിമുപ്പതില്‍ പരം അംഗങ്ങള്‍ ചേര്‍ന്ന് അതിഥികളായെത്തിയ അധ്യാപകരെ സ്വാഗതം ചെയ്തു. പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ സുജിത ദീപു, ആഷ ആര്.കെ. മേനോന്, ജൂണ്‍, ബീന, രാഖി, ശ്രീലക്ഷ്മി, എന്നിവര്‍ സംസാരിച്ചു.

കടുപ്പശേരി എസ്എച്ച്എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ ഗേറ്റ് വേ മന്ത്രി ഡോ.ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.94 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
കൃഷിക്ക് വെള്ളമില്ല, പ്രതിഷേധവുമായി പഞ്ചായത്ത് ഭരണസമിതി
എല്‍ഡിഎഫിന്റെ അനാസ്ഥയ്ക്കെതിരെ എന്‍ഡിഎ പ്രതിഷേധ ധര്‍ണ നടത്തി
അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായ വയോജന സൗഹൃദ ബജറ്റ്: മന്ത്രി ഡോ.ആര്. ബിന്ദു