അഭിനന്ദനങ്ങള്‍ എറ്റ് വാങ്ങി വിക്ടോറിയ; ഇരിങ്ങാലക്കുട മാസ് മൂവീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു
അന്തര്‍ദേശീയ ബഹുമതികള്‍ അടക്കം പന്ത്രണ്ട് അവാര്‍ഡുകള്‍ നേടിയ മലയാള ചിത്രമായ വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസില്‍ പ്രദര്‍ശിപ്പിച്ച ശേഷം നടന്ന സംവാദത്തില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ ബഹുമതികള്‍ അടക്കം പന്ത്രണ്ട് അവാര്‍ഡുകള്‍ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസില്‍ പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ സദസില്‍. 2024 ലെ ഐഎഫ്എഫ്കെയില് മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിര്‍മ്മിച്ചത്.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് ഒന്നര മണിക്കൂര്‍ ഉള്ള ചിത്രം നടത്തുന്നത്. പ്രദര്‍ശനത്തിന് ശേഷം നടന്ന സംവാദത്തില്‍ സംവിധായിക ശിവരഞ്ജിനി, അഭിനേതാക്കളായ മീനാക്ഷി ജയന്, ശ്രീഷ്മ ചന്ദ്രന്, ദര്‍ശന വികാസ്, ഡിഒപി ആനന്ദ് രവി എന്നിവര്‍ പങ്കെടുത്തു. പി.കെ. ഭരതന്, കെ.സി. ബിന്ദു, മനീഷ് വര്‍ഗീസ്, രാധാകൃഷ്ണന് വെട്ടത്ത്, അഡ്വ. പി.കെ. നാരായണന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജീവന് വേണേല്‍ മാറിക്കോ…അരിപ്പാലം എടക്കുളം ചേലൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം അതിരുവിടുന്നു
കരുതിയിരിക്കുക, ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ഏറെ
ക്രിസ്തുമസ് നക്ഷത്ര നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
കാര്യക്ഷമതയും ആത്മാര്‍ഥതയും ഉള്ളവരുടെ ടീം വര്‍ക്ക് ആരോഗ്യരംഗത്തെ പുരോഗതിക്ക് ആവശ്യം