ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിരിയാന്‍ ഇടയാക്കട്ടെ -ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍
കെസിബിസിയുടെ ബൈബിള്‍ പാരായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി വൈസ് ചെയര്‍മാനും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നിര്‍വഹിക്കുന്നു. അറേബ്യന്‍ നാടുകളിലെ നിയുക്ത അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കന്‍, സംസ്ഥാന കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് വിതയത്തില്‍ തുടങ്ങിയവര്‍ സമീപം.
ബൈബിള്‍ പാരായണ സംസ്ഥാനതല മാസാചരണം
ഇരിങ്ങാലക്കുട: ബൈബിള്‍ പാരായണം സമൂഹത്തില്‍ നന്മകള് വിരിയാന്‍ ഇടയാക്കട്ടെ എന്ന് കെസിബിസി വൈസ് ചെയര്‍മാനും ഇരിങ്ങാലക്കുട രൂപതാ ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ബോധിപ്പിച്ചു. കെസിബിസിയുടെ ബൈബിള്‍ പാരായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അറേബ്യന്‍ നാടുകളിലെ നിയുക്ത അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കന്‍, സംസ്ഥാന കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് വിതയത്തില്‍, അസി. ഡയറക്ടര്‍ ഫാ. ജീസണ്‍ കാട്ടൂക്കാരന്‍, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോള്‍സണ്‍ വടക്കേത്തല, കേന്ദ്രസമിതി പ്രസിഡന്റ് ആഡ്രൂസ് തേക്കാനത്ത്, സിസ്റ്റര്‍ ടീന, സിസ്റ്റര്‍ ലിസ തെരേസ് എന്നിവര്‍ നേതൃത്വം നല്കി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് 25 ദിവസത്തിനുള്ളില്‍ 95 മണിക്കൂര്‍ സമയമെടുത്ത് സമ്പൂര്‍ണ ബൈബിള്‍ പാരായണം ചെയ്യുമെന്ന് വികാരി ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ അറിയിച്ചു.

ജീവന് വേണേല്‍ മാറിക്കോ…അരിപ്പാലം എടക്കുളം ചേലൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം അതിരുവിടുന്നു
കരുതിയിരിക്കുക, ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകളില്‍ പണം നഷ്ടപ്പെടുന്നവര്‍ ഏറെ
ക്രിസ്തുമസ് നക്ഷത്ര നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
പൂതംകുളം- ചന്തക്കുന്ന് റോഡ് വികസനം; കാന പണി തകൃതി
ക്ലിനിക്കല്‍ എംബ്രിയോളജിയും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
കാര്യക്ഷമതയും ആത്മാര്‍ഥതയും ഉള്ളവരുടെ ടീം വര്‍ക്ക് ആരോഗ്യരംഗത്തെ പുരോഗതിക്ക് ആവശ്യം