തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൃശൂര്‍ റൂറല്‍ പോലീസ് സുരക്ഷാ സജ്ജം
തെരഞ്ഞടുപ്പിന്റെ സുരക്ഷയുടെ ഭാഗമായി സായുധ പോലീസ് റൂട്ട് മാര്‍ച്ച് നടത്തുന്നു.
സായുധ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി തൃശൂര്‍ റൂറല്‍ ജില്ലയിലെ 5 സ്ഥലങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്
കൊട്ടിക്കലാശം, തെരഞ്ഞെടുപ്പ് ദിനം, വോട്ടെണ്ണല്‍, ഫലപ്രഖ്യാപന ദിനം എന്നിവയ്ക്കായി പ്രത്യേകം പ്രത്യേകം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി
4000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ 22 പോലീസ് സ്റ്റേഷന് പരിധികളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 1634 ബൂത്തുകളിലും, ജില്ലാ സംസ്ഥാന അതിര്‍ത്തികളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ തൃശൂര്‍ റൂറല്‍ പോലീസ് സുസജ്ജം. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ്ന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി ടി.എസ്. സിനോജ്, 21 ഡിവൈഎസ്പി, 68 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് 320 സബ് ഇന്‍സ്പെക്ടര്‍മാര്‍, കൂടാതെ പ്രത്യേക ദൗത്യ സേന, ദ്രുതകര്‍മ്മ സേന, സായുധ വനിതാ പോലീസ് ബറ്റാലിയന് എന്നിവരെയും വിവിധ മേഖലകളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു.
കൂടാതെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നീരിക്ഷണവുമുണ്ടാകും. തൃശൂര്‍ റൂറലില്‍ ഇലക്ഷന് ഡ്യൂട്ടിക്കായി ആകെ 4000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട 675 സ്പെഷല്‍ പോലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയ്ക്കുണ്ട്. ജില്ലയിലെ നിലവിലെ മൂന്ന് പോലീസ് സബ്ഡിവിഷനുകളായ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവയെ കൂടാതെ ഇലക്ഷന്റെ ഭാഗമായി ഇവ താത്കാലികമായി വിഭജിച്ച് പുതുതായി പുതുക്കാട്, വാടാനപ്പിള്ളി എന്നീ സബ് ഡിവിഷനുകള്‍ രൂപികരിച്ചിട്ടുണ്ട്. എളുപ്പത്തില്‍ സുരക്ഷയൊരുക്കാനും, നടപടികള്‍ ദ്രുതഗതിയിലാക്കുവാനുമാണ് വിഭജനം.

ഫലത്തില്‍ അഞ്ച് സബ് ഡിവിഷനുകളായാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 10 അതീവപ്രശ്നബാധിത ബൂത്തുകളിലും, 178 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്ദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള 65 ഗ്രൂപ്പ് പട്രോളിംങ് ടീം ജില്ലയിലുടനീളം സഞ്ചരിയ്ക്കും. എല്ലാ ബൂത്തുകളേയും, രാഷ്ട്രീയ അതിപ്രസരമുള്ള കേന്ദ്രങ്ങളേയും വലയം ചെയ്ത് പരിശോധിയ്ക്കുന്ന രീതിയിലാണ് പട്രോളിംഗ്് നടത്തി വരുന്നത്.
സംഘര്‍ഷം, തര്‍ക്കം, മറ്റു പ്രശ്നങ്ങള്‍ ശ്രദ്ധയില്പെട്ടാലുട് പോലീസ് കര്‍ശന നടപടിയെടുക്കും. 42 സുരക്ഷാ പട്രോളിംങ്ങും, ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ്നെയും തയ്യാറാക്കിയിട്ടുണ്ട്.. തൃശൂര്‍ റൂറല്‍ ജില്ല മറ്റ് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 11 ഇടങ്ങളില്‍ 24 മണിക്കൂറും പോലീസിന്റെ പ്രത്യേക വാഹന പരിശോധനകള്‍ നടന്ന് വരുന്നുണ്ട്.
അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും ശക്തമായ നൈറ്റ് പെട്രോളിംഗും നടത്തിവരുന്നുണ്ട്. തൃശൂര്‍ സിറ്റി, എറണാകുളം എന്നീ ജില്ലകളുമായും, മലക്കപ്പാറ പോലീസ് സ്റ്റേഷന് വഴി തമിഴ് നാടുമായും തൃശൂര്‍ റൂറല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ലഹരി വസ്തുക്കളും അനധികൃത പണവും കടത്തുന്നത് തടയുന്നതിനായി എല്ലാ ജില്ലാ ബോര്‍ഡറുകളും സീല്‍ ചെയ്ത് ചെക്കിംഗ് നടത്തി വരുന്നുണ്ട്. തെരഞ്ഞെടുപ്പ് കൊട്ടികലാശം നടക്കുന്ന ഡിസംബര്‍ ഒന്‍മ്പത് മുതല്‍ ഫലപ്രഖ്യാപനം നടക്കുന്ന 13 വരെ അതീവ സുരക്ഷയിലായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു