ക്രിസ്മസ് സന്ദേശം സര്‍വ ജനങ്ങള്‍ക്കുമുള്ള സമഭാവനയുടെ സദ്വാര്ത്ത-മാര്‍ പോളി കണ്ണൂക്കാടന്‍
മാർ പോളി കണ്ണുക്കാടൻ.
ഇരിങ്ങാലക്കുട: സംഘര്‍ഷങ്ങളും അസ്വസ്ഥതകളും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാള്‍ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയില്‍ ദൈവദൂതന്മാര് പാവപ്പെട്ട ആട്ടിടയന്മാര്ക്ക് പകര്‍ന്നു നല്‍കിയത്.
സര്‍വജനത്തിനും വേണ്ടി ഒരു രക്ഷകന് പിറന്നിരിക്കുന്നു എന്നായിരുന്നല്ലൊ, ക്രിസ്മസ് രാത്രിയിലെ മംഗളവാര്‍ത്ത. സ്നേഹവും കാരുണ്യവും സമത്വവും നഷ്ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തിനുള്ള ആഹ്വാനവുമായി ക്രിസ്തുവിന്റെ രംഗപ്രവേശം. രോഗികളും ദരിദ്രരും അവശരും സമുഹത്തിന്റെ മുഖ്യധാരയില്‍ നിന്നു ബഹിഷ്കൃതരാക്കപ്പെട്ടുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സര്‍വജനതയ്ക്കുമുള്ള മാറ്റത്തിന്റെ സദ്വാര്‍ത്തയാണ് ബെത്ലഹമില്‍ നിന്ന് ഉയര്‍ന്നത്.
പലവിധ കാരണങ്ങളാല്‍ മുറിവേല്‍ക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും ഇന്നുമുണ്ട് നമ്മുടെ ചുറ്റിലും. ദരിദ്രരിലൂടെയും മുറിവേറ്റവരിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുമ്പോഴാണ് ക്രിസ്തു വിഭാവനം ചെയ്ത മാറ്റം ജീവിതത്തില്‍ അര്‍ത്ഥ പൂര്‍ണമാവുക. അവശരിലേക്കും പാര്ശ്വവല്ക്കരിക്കപ്പെട്ടവരിലേക്കും നാം നടത്തേണ്ട പിന്‍നടത്തത്തിന്റെ ഓര്‍മപ്പെടുത്തലായി മാറട്ടെ, ക്രിസ്മസ് ആഘോഷം. ക്രിസ്മസിന്റെ സന്ദേശം സമസ്തജനങ്ങള്ക്കുമുള്ള ഉണര്‍ത്തുപാട്ടായിരുന്നു; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കെല്ലാം സമാധാനത്തിന്റെ വാഗ്ദാനം.
അക്രമങ്ങളും കൊലപാതകങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കയ്യേറ്റങ്ങളും ജാതിയുടെയും മതത്തിന്റെയും ഭാഷയു ടെയും പേരിലുള്ള വിവേചനങ്ങളും നീതിനിഷേധങ്ങളും ഇല്ലാതാക്കാന്‍ കൈകോര്ക്കുന്നവരൊക്കെ സമാധാനത്തിന്റെ വക്താക്കളാകുമെന്ന വിശ്വദര്‍ശനമാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജനത്തെ നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഒരേ പോലെ ഉള്‍ക്കൊള്ളേണ്ട ഈ മൂല്യസംഹിതയാണ് തിരുപ്പിറവിയുടെ അന്തഃസത്ത. എല്ലാവര്ക്കും ക്രിസ്മസ് നവവത്സര ആശംസകള്‍
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു