ക്രിസ്മസ് പുതുവത്സരാഘോഷം: വിപുലമായ സുരക്ഷയൊരുക്കി തൃശൂര്‍ റൂറല്‍ പോലീസ്
ഇരിങ്ങാലക്കുട: ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കി തൃശൂര്‍ റൂറല്‍ പോലീസ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇത്തവണ സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.
ക്രിസ്മസ് – പുതുവത്സര ദിനങ്ങളില്‍ ആരാധനാലയങ്ങള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, വിനോദ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സുരക്ഷാ ഒരുക്കങ്ങള്‍. അവധി ദിവസങ്ങളായതിനാല്‍ ഗതാഗത തിരക്കും വര്‍ധിക്കുമെന്നതിനാല്‍ ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കും. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധികളും രണ്ട് സെക്ടറുകളായി വിഭജിച്ചാണ് സുരക്ഷ.
ഫുട് പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകള്‍ എന്നിവയുടെ സഹായത്തോടെ 24 മണിക്കൂറും ശക്തമായ പട്രോളിംഗ് നടക്കും. കൂടാതെ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനുകളില്‍ സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ വിന്യസിക്കും. കാല്‍നട പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, മൊബൈല്‍ യൂണിറ്റുകള്‍ എന്നിവയുടെ സഹായത്തോടെ 24 മണിക്കൂറും ശക്തമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.
ജനക്കൂട്ടം കൂടുതലായി പ്രതീക്ഷിക്കുന്ന മേഖലകള്‍, പ്രധാന റോഡ് ജംഗ്ഷനുകള്‍, ആഘോഷ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം വിപുലീകരിച്ചീട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായി മഫ്തി പോലീസിന്റെ രഹസ്യ നിരീക്ഷണം ശക്തമാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പോലീസ് സേവനം കൂടുതല്‍ സജീവമാക്കുന്നുണ്ട്. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനുകളില്‍ പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളെ വിന്യസിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ അതിവേഗ ഇടപെടല്‍ ഉറപ്പാക്കും.
മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ഗതാഗത നിയമലംഘനങ്ങള്‍, അനുവദനീയതയ്ക്കുമപ്പുറം യാത്രക്കാരെ കയറ്റല്‍, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരികകും. അനധികൃത മദ്യം, സ്പിരിറ്റ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, രാസലഹരികള്‍ എന്നിവയുടെ വില്‍പ്പന, ഉപയോഗം, കടത്ത് എന്നിവ തടയുന്നതിനായി മഫ്തിയില്‍ ജില്ലയിലുടനീളം വ്യാപക റെയ്ഡുകളും നിരീക്ഷണവും നടത്തും.
ക്രിസ്മസ്പുതുവത്സരത്തിന് മുന്നോടിയായി പ്രത്യേക പരിശോധനകളും ഉണ്ടാകും. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്പി ടി.എസ്. സിനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ആര്. ബിജോയ്, ഡിവൈഎസ്പിമാരായ പി.സി. ബിജുകുമാര്‍ (കൊടുങ്ങല്ലൂര്‍), വി.കെ. രാജു (ചാലക്കുടി) എന്നിവര്‍ വിവിധ മേഖലകളിലെ സുരക്ഷാ ചുമതലകള്‍ക്ക് മേല്‍നോട്ടം വഹിക്കും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു