എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു ഇരിങ്ങാലക്കുടയില്‍ നടത്തിയ പ്രകടനം.
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഎം ജില്ലാ കമ്മിറ്റിയംഗം ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ബെന്നി വിന്‍സന്റ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ആര്. ബിന്ദു, ഡോ. കെ.പി. ജോര്‍ജ്, എം.വി. വിത്സന്, മീനാക്ഷി ജോഷി, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബെന്നി വിന്‍സന്റ് (ചെയര്മാന്), ഡോ. കെ.പി. ജോര്‍ജ് (കണ്‍വീനര്‍), എം.വി. വിത്സന് (ട്രഷറര്‍). കരുവന്നൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോണ്‍സ തോമസ് അധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ടി.കെ. ജയാനന്ദന്, പി.എസ്. വിശ്വംഭരന്, വിഷ്ണു പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അല്‍ഫോണ്‍സ തോമസ് (ചെയര്മാന്), ടി.കെ. ജയാനന്ദന് (കണ്‍വീനര്‍), വിഷ്ണു പ്രഭാകരന് (ട്രഷറര്‍). പൊറത്തിശേരി കണ്വെന്ഷന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ആര്. ബിന്ദു, സിപിഐ ജില്ലാ എക്സിക്യൂട്ടിവംഗം പി. മണി, ആര്.എല്‍. ജീവന് ലാല്‍, പി.സി. രഘു, സി.സി. ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.
പൊറത്തിശേരി, മാപ്രാണം കമ്മിറ്റികളായി വിഭജിച്ചു. ഭാരവാഹികള്‍: പൊറത്തിശേരി പി.ആര്. രാജന് (ചെയര്മാന്), ആര്.എല്‍. ജീവന് ലാല്‍ (കണ്‍വീനര്‍), സി.സി. ഷിബിന്‍ (ട്രഷറര്‍). മാപ്രാണം പി.സി. രഘു (ചെയര്മാന്), എം.ബി. രാജു (കണ്‍വീനര്‍), കെ.കെ. ദാസന് (ട്രഷറര്‍). എല്‍ഡിഎഫ് വേളൂക്കര വെസ്റ്റ് ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കല്ലംകുന്ന് ബാങ്ക് ഹാളില്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗം പി. മണി ഉദ്ഘാടനം ചെയ്തു.
ടി.എസ്. സജീവന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഡോ. ആര് ബിന്ദു, കെ.ആര്. വിജയ, കെ.എ. ഗോപി, കെ.കെ. ശിവന്, ബിജു ആന്റണി, ഡോ. ടി.കെ. നാരായണന്, പി.എന്‍. ലക്ഷ്മണന്, എന്‍.കെ. അരവിന്ദാക്ഷന്, എ.ടി. ശശി, കെ. ജയരാജ്, യു. പ്രദീപ് മെനോന്‍, കെ.എസ്. ധനീഷ്, വി.എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.എസ്. ഉണ്ണികൃഷ്ണന് (ചെയര്മാന്), കെ.എസ്. ധനീഷ് (കണ്‍വീനര്‍), ടി.എസ്. സജീവന് (ട്രഷറര്‍).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാനനിര്മാണത്തില് അപാകതയെന്ന് നാട്ടുകാര്‍; പരിഹരിക്കുമെന്ന് വാര്‍ഡ് അംഗം
ഇരിങ്ങാലക്കുട പ്രചരണ ചൂടിലേക്ക് സ്ഥാനാര്‍ഥികള്‍ അണിനിരന്നു, ഒപ്പം അണികളും
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കോര്‍ഫ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജിന്
എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
ഓള് സെയിന്റ്സ് ഓര്‍ഫനേജിലേക്ക് എല്‍ഇഡി ടീവി നല്കി ജെസിഐ