ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെ; ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
മുന്‍ കെസിവൈഎം ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഒത്തുകൂടലുകള്‍ പരസ്പരം വളരാന്‍ സഹായിക്കട്ടെയെന്നും ദു:ഖങ്ങള്‍ പങ്കുവച്ച് കുറയ്ക്കാനും സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരട്ടിക്കുവാനും കഴിയട്ടെയെന്നും ബിഷപ്പ് പറഞ്ഞു. മുന്‍ കെസിവൈഎം ഭാരവാഹികളുടെ കുടുംബ സംഗമവും ആദരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോഷി പുത്തിരിക്കല്‍ അധ്യക്ഷത വഹിച്ചു.
ഫാ. ജോണ്‍ കവലക്കാട്ട് മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറും മുന്‍ കെസിവൈഎം ചെയര്‍മാനുമായിരുന്ന അഡ്വ. വിജു വാഴക്കാലയേയും, കാട്ടൂര്‍ പഞ്ചായത്തംഗവും മുന്‍ കെസിവൈഎം ചെയര്‍മാനുമായിരുന്ന ജൂലിയസ് ആന്റണിയേയും ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജന് ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ മംഗലന്‍, ടെല്‍സണ്‍ കോട്ടോളി, അഡ്വ. നിധിന് തോമസ്, സഞ്ജു ഷാജന്, റെന്‍സി നിതിന്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അന്ധത പ്രതിരോധ വാരം നടത്തി
ബേബി ലോഹിതാക്ഷന് അനുസ്മരണം
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ജീവനകാര്‍ക്കും യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
കേരള ബാര്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പയിന് സംഘടിപ്പിച്ചു
കണക്കുകള്‍ ആര്‍ക്കൊപ്പം…കൂട്ടിയും കിഴിച്ചും മുന്നണികള്‍…..തികഞ്ഞ ആത്മവിശ്വാസത്തില്‍ വിജയം ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍……