കൂറ്റന്‍ ഫഌ്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിറഞ്ഞ് കവലകള്‍; നാടാകെ ലോകകപ്പ് ഫുട്ബാള്‍ ആരവത്തില്‍
ഫുട്ബാള്‍ ലോകകപ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗാന്ധിഗ്രം ഗ്രൗണ്ടില്‍ സ്ഥാപിച്ച ബോര്‍ഡ്.
പ്രിയ ഹാളില്‍ ബിഗ് സ്ക്രീനില്‍ പ്രദര്‍ശനം
ഒരു ഗോള്‍ ഒരു മരം പദ്ധതിയുമായി പ്ലാവിന് തൈകളും മാവിന് തൈകളും വിതരണം
ഇരിങ്ങാലക്കുട: ഫുട്ബോള്‍ ലോക കപ്പിന്റെ ആവേശം ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിയിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളുടെ ആരാധകര്‍ തങ്ങളുടെ പ്രിയ ടീമുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊടിതോരണങ്ങളും കൂറ്റന്‍ ഫ്ളക്സുകളും സ്ഥാപിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങി പ്രമുഖ ടീമുകളുടെ പതാകകളാണ് റോഡരികുകളിലും ജംഗ്ഷനുകളിലും ക്ലബ് പരിസരങ്ങളിലും ഉയര്‍ന്നിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ ജൂനിയര്‍ എന്നിവരുടെ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ടൗണ്‍, ഗാന്ധിഗ്രാം, തുറവന്‍കുന്ന്, ഐക്കരക്കുന്ന്, മുരിയാട് എന്നിവിടങ്ങളിലാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരന്നിരിക്കുന്നത്.

ആരാധക കൂട്ടായ്മകളുടെ പേരിലാണ് കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരിക്കുന്നത്. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ആരാധക കൂട്ടായ്മകള്‍ പ്രചാരണ പരിപാടികളും റാലികളും സംഘടിപ്പിച്ചിരുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വലിയ സ്ക്രീനുകള്‍ സ്ഥാപിച്ച് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്. ഇതോടെ യുവാക്കളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര് കൂട്ടമായി മത്സരങ്ങള്‍ കാണാനെത്തുന്നുണ്ട്. ഓരോ ഗോളിനും ആര്‍പ്പുവിളികളും ആഘോഷ പ്രകടനങ്ങളുമായി ആരാധകര്‍ ആവേശം പ്രകടിപ്പിക്കുന്നു.

മുനിസിപ്പല്‍ മൈതാനത്തിനു സമീപം പ്രിയ ഹാളില്‍ ആരംഭിച്ച ലോകകപ്പ് ഫുട്ബോള്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് നിര്‍വഹിച്ചു. ചടങ്ങില്‍ എ.ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭാ ഇടതുമുന്നണി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാല സന്തോഷ് ട്രോഫി ഫുട്ബോള്‍ താരങ്ങളായ എം.വി. ജോഷി, എ.സി. ജോണ്സണ്, പി.വി. വാസു, എം.ഡി. ജേക്കബ് എന്നിവരെ ആദരിച്ചു. അഡ്വ. പി.ജെ. തോമസ് സ്വാഗതവും ജസ്റ്റിന് ജോണ്‍ നന്ദിയും പറഞ്ഞു. പ്ലാവച്ചന് അഥവാ മാവച്ചന്‍ എന്നറിയപ്പെടന്ന ഫാ. ജോയ് പീണിക്കപറമ്പില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് പ്ലാവിന് തൈകളും മാവിന് തൈകളും വിതരണം ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍