മൂന്ന് കോടി ചെലവിട്ടിട്ടും കൃഷിയിറക്കാനാകാതെ പടിയൂര്‍ പൂമംഗലം കോള്‍മേഖല തരിശുതന്നെ
പടിയൂര്‍ പൂമംഗലം കോള്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബണ്ടും തരിശായി കിടക്കുന്ന പാടശേഖരവും.
എടക്കുളം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പടിയൂര്‍ പൂമംഗലം കോള്‍മേഖലയുടെ 70 ശതമാനം പ്രദേശവും 30 വര്‍ഷമായി തരിശായി കിടക്കുന്നു. കോടികള്‍ അനുവദിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍. ബജറ്റില്‍ അംഗീകരിച്ച മൂന്ന് പദ്ധതികള്‍ ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. മുന്‍ മന്ത്രി ആര്. ബിന്ദുവിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന വികസനത്തിനായി പ്രാഥമിക ഘട്ടത്തില്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഷണ്മുഖം കനാലില്‍നിന്ന് ആരംഭിക്കുന്ന 127 ഏക്കര്‍ പാടശേഖരത്തിലാണ് ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ഷണ്മുഖം കനാലില്‍നിന്ന് പടിയൂര്‍ പഞ്ചായത്ത് കിഴക്കുഭാഗത്തെ ശ്രീകൃഷ്ണവിലാസം റോഡുമായി ബന്ധിപ്പിച്ച് പാടശേഖരത്തില്‍ 1.3 കിലോമീറ്റര്‍ ബണ്ട് റോഡ് നിര്‍മിച്ചിട്ടുണ്ട്. കൃഷി ആവശ്യത്തിനായി 50 എച്ച്പി മോട്ടോറും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മോട്ടോര്‍ ഷെഡ്, പറക്കുഴി, സ്ലൂയിസ് കം ബ്രിഡ്ജ് തുടങ്ങിയ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവ നിര്‍മിക്കുന്നതിനായി കെഎല്‍ഡിസി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്. മോട്ടോര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉള്‍പ്പടെ നിര്‍മിച്ച് പദ്ധതി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാടശേഖരം പൂര്‍ണമായും കൃഷിയോഗ്യമാക്കാന്‍ കഴിയൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവിലെ അവസ്ഥയില്‍ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതിനകം ചെലവഴിച്ച മൂന്ന് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും കാര്യമായ ഫലമുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ലൂയിസ് കം ബ്രിഡ്ജ്, മോട്ടോര്‍ ഷെഡ്, പറക്കുഴി എന്നിവയ്ക്കായി കെഎല്‍ഡിസി തയാറാക്കിയ 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പരിഗണിച്ച് അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. പടിയൂര്‍ പൂമംഗലം കോള്‍ വികസനസമിതി പ്രസിഡന്റ് കെ.വി. ജിനരാജദാസന്‍ ജില്ലാ കോള്‍ വികസനസമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രി ടി. സിദ്ദിഖിന് നിവേദനം നല്‍കുകയും അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എയോട് വിഷയത്തില്‍ ഇടപെടണമെന്് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഫണ്ടുകളില്‍നിന്നോ എംഎല്‍എ ഫണ്ടില്‍നിന്നോ ആവശ്യമായ തുക അനുവദിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 30 വര്‍ഷമായി തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കോടികളുടെ പദ്ധതിയെത്തിയിട്ടും അവസാനഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇപ്പോള്‍ തടസമായിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു