ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
സയിദ് സഫ്വാന് (23).
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യില്‍ സ്വദേശി മലഞ്ഞ വീട്ടില്‍ സയിദ് സഫ്വാന് (23) എന്നയാളാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇക്കണോമിക്സ് ടൈംസിലെ ഷെയര്‍ ട്രേഡിംഗ് പരസ്യം കണ്ട പരാതിക്കാരനെ ബി വണ്‍ ഗോള്‍ഡ് സ്റ്റോക്ക് ഇന്‍വെസ്റ്റര്‍ ഡിസ്കക്ഷണ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയാണ് തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴി നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയും 2024 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ കൈമാറിക്കുകയും ചെയ്തു. എന്നാല്‍ നിക്ഷേപിച്ച തുകയോ ട്രേഡിംഗില്‍ നിന്നുള്ള ലാഭവിഹിതമോ തിരികെ നല്‍കാതെ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ 20 ലക്ഷം രൂപ ഏഴാം പ്രതി ഷനൂഥിന്റെ അക്കൗണ്ടിലെത്തുകയും ഇതില്‍ നാല് ലക്ഷം രൂപ മലപ്പുറത്തുള്ള ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് സ്വര്‍ണം വാങ്ങുന്നതിനായി ട്രാന്‍സ്ഫര്‍ ചെയ്തതയായും ബാക്കി തുക 18 ബാങ്ക് അക്കൗണ്ടുകളിലേക്കായി ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഷനൂഥിനെ 2025 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് ഇയാളെ കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതില്‍ ഇയാളുടെ ബന്ധുകൂടിയായ സയിദ് സഫ്വാന്റെ നിര്‍ദേശപ്രകാരമാണ് പണം കൈമാറിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സഫ്വാനെ കേസില്‍ പ്രതി ചേര്‍ത്തത്. ഈ കേസില്‍ 10 ാം പ്രതിയാണ് സയിദ് സഫ്വാന്. ഇയാള്‍ കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും തൃശര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യ അപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ 10 ദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റ് ചെയ്യാമെന്നും ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് പാലിക്കാതെ ഒളിവില്‍ പോയി കോഴിക്കോട് എയര്‍ പോര്‍ട്ട് വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേസില്‍ ഇതുവരെ 10 പ്രതികളെ പിടികൂടിയിട്ടുണ്ട്. തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എ. അഷറഫ്, ജിഎസ്ഐ പി.എസ്. സുജിത്ത് കുമാര്‍, ജിഎഎസ്ഐ എ.കെ. മനോജ്, സിപിഒ പവിത്രന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അരനൂറ്റാണ്ടിന്റെ സ്നേഹയാത്ര; 141 ദമ്പതിമാരുടെ സംഗമമായി
സാമൂഹ്യനീതിക്ക് വേണ്ടി ഒന്നിച്ച് പോരാടണം: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം; പ്രതിഷേധ സമരവുമായി ബിജെപി
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം
അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം ഇരിങ്ങാലക്കുട മേഖല വാര്‍ഷികാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്