നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍സെന്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരന്നു ചീഫ് ജസ്റ്റിസ്. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് നടത്തിയ ആധുനികവത്കരണമാണ് ഇരിങ്ങാലക്കുടയിലെ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് അനുശോചനവും കോടതി സമുച്ചയത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദിയും അദ്ദേഹം പറഞ്ഞു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍സെന്‍ അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജി എസ്. ഈശ്വരന്, അഡ്വക്കേറ്റ് ജനറല്‍ കെ. ജാജു ബാബു, ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വി.എസ്. ലിയോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണന് സ്വാഗതവും തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി പി.എസ്. ശശികുമാര്‍ നന്ദിയും പറഞ്ഞു. 93.25 കോടി ചെലവഴിച്ച് 80 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടിയില്‍ ഏഴുനിലകളിലായിട്ടാണ് കോര്‍ട്ട് കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടതികളും അനുബന്ധ സൗകര്യങ്ങളും നൂറു കാറുകള്‍, ടൂവീലര്‍ പാര്‍ക്കിംഗ് സൗകര്യവും കോര്‍ട്ട് കോംപ്ലക്സില്‍ സജ്ജമാക്കിയിട്ടുണ്ട്. റെക്കോഡ് റൂം, ഇലക്ട്രിക് സബ് സ്റ്റേഷന്, ജനറേറ്റര്‍, ബാര്‍ അസോസിയേഷന്, മീഡിയ റൂം, സെന്‍ട്രല്‍ ലൈബ്രറി, തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോടതി സമുച്ചയം ഒരുക്കിയിട്ടുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി
കാടുപിടിച്ചുകിടന്ന ശ്മശാനപ്പറമ്പില്‍ ഇനി പൂക്കാലം; നമ്പ്യങ്കാവില് ചെണ്ടുമല്ലി വിളവെടുപ്പ്