കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഇരിങ്ങാലക്കുട: പൊതുമരാമത്ത് വകുപ്പിന്റെ കാനയിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടൂരിലെ ഹോട്ടല്‍ പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു. കാട്ടൂര്‍ പെട്രോള്‍പമ്പിന് സമീപം പ്രവര്‍ത്തിച്ചിരുന്ന റൈറ്റ് വേ ഹോട്ടലിനാണ് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. ആരോഗ്യവിഭാഗം ഹോട്ടല്‍ അധികൃതര്‍ക്ക് അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍നിന്നുള്ള മലിനജലം സമീപത്തെ കാനയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍