നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പിജി ആന്‍ഡ് റിസര്‍ച്ച് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ പിജി ആന്‍ഡ് റിസര്‍ച്ച് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലിജന്റ് ഫിനാന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നു. എച്ച്എസ്ബിസി വൈസ് പ്രസിഡന്റ് വിനീത് നാരായണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു.
ഡീന്‍ ഓഫ് റിസര്‍ച്ച് ഡോ. ലിന്റോ അലാപ്പാട്ട് ആദരവ് അര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യാതിഥിയായ വിനീത് നാരായണ്‍ പ്രിന്‍സിപ്പലിന് സമ്മേളന പ്രബന്ധസമാഹാരമായ ഫിനോവ (കോണ്‍ഫറന്‍സ് പ്രൊസീഡിംഗ്സ്) കൈമാറി പ്രകാശനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവിയും കോണ്‍ഫറന്‍സ് കണ്‍വീനറുമായ ഷൈന്‍ പോള്‍ സ്വാഗതവും ഡോ. എം.ബി. അരുണ്‍ ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ നിര്‍മ്മിതബുദ്ധിയും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനവും സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ഗവേഷകരും വിദഗ്ധരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍