നവകേരള സൃഷ്ടിക്കായി എല്‍ഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ 26 ന് വൈകീട്ട് നാലിനു പൂതംകുളം മൈതാനിയില്‍
ഇരിങ്ങാലക്കുട: നവകേരള സൃഷ്ടിക്കായി എല്‍ഡിഎഫ് നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഈ മാസം 26 നു വൈകീട്ട് നാലിനു ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ എത്തിച്ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്കു ഇരിങ്ങാലക്കുടയില്‍ പ്രൗഢഗംഭീര സ്വീകരണം നല്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, പ്രഫ. കെ.യു. അരുണന് എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.പി. ദിവാകരന് മാസ്റ്റര്‍, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാര്‍, എല്‍ഡിഎഫ് നേതാക്കളായ കെ.സി. പ്രേമരാജന്‍, പി. മണി, കെ.കെ. ബാബു, രാജു പാലത്തിങ്കല്‍, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, ലത ചന്ദ്രന്, പോളി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ഉല്ലാസ് കളക്കാട്ട് (കണ്‍വീനര്‍), പി. മണി (ചെയര്മാന്), കെ.സി. പ്രേമരാജന്‍ (ട്രഷറര്‍), പ്രഫ. കെ.യു. അരുണന് എംഎല്‍എ, മീനാക്ഷി തമ്പാന്, കെ.യു. രാമനാഥന്, സി.കെ. ചന്ദ്രന്, കെ. ശ്രീകുമാര്‍ (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു