കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയയാള്‍ അറസ്റ്റില്‍
കാട്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. ഒട്ടേറെ കേസുകളില്‍ പ്രതിയായ പൊറത്തിശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണിനെ (ഡ്യൂക്ക് പ്രവീണ്‍23)യാണ് കാട്ടൂര്‍ എസ്എച്ച്ഒ മഹേഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിന് ചെമ്മണ്ടയില്നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ധുക്കളില്‍നിന്ന് മോചനദ്രവ്യമായി പതിനായിരം രൂപ വാങ്ങിയത്. സംഭവത്തില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇരിങ്ങാലക്കുട എക്സെസ് ഓഫീസ് ആക്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. എസ്ഐമാരായ അരിസ്റ്റോട്ടില്‍, മണികണ്ഠന്, സീനിയര്‍ സിപിഒ പ്രസാദ്, സിപിഒമാരായ ശ്യാം അഭിലാഷ്, ശബരി, ഷിബു രാജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍