സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി

ഇരിങ്ങാലക്കുട: കല്‍പ്പറമ്പ് ബിഷപ് വാഴപ്പിള്ളി മെമ്മോറിയല്‍ ഹൈസ്കൂളിലെ 9192 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി തണല്‍വീട് അഗതിമന്ദിരത്തിലെ നാല്പതോളം അമ്മമാര്‍ക്ക് സൗജന്യ നേത്ര പരിശോധനയും ഒന്‍പത് അമ്മമാര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തി. ക്യാമ്പില്‍ സംഘടനാ പ്രസിഡന്റ് ടോണി ജോസ് മംഗലത്ത്, വെള്ളാങ്കലൂര്‍ ഏരിയാ ജനറല്‍ സെക്രട്ടറി ടി.എ. നിയാസ്, അംഗങ്ങളായ കെ.ജെ. തോമസ്, ഷൈന്‍ പൊള്ളശ്ശേരി, വിധു സുനില്‍ എന്നിവര്‍ പങ്കെടുത്തു.