ആളൂര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു
ആളൂര്‍: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകള്‍ മുന്‍ ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ. കെ.യു. അരുണന്മാഷുടെ 2019-20 ലെ പ്രത്യേക വികസന നിധി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാരൂര്‍ പ്രിന്‍സ് പുതിയടം റോഡ്, പൊരുന്നുകുന്ന് കാവാലം കുഴിപാടം റോഡ്, കണ്ണിക്കര എരണപാടം റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, മുന്‍ എംഎല്‍എ കെ.യു. അരുണന് എന്നിവര്‍ മുഖ്യാതിഥകളായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് രതി സുരേഷ്, ഷൈനി തിലകന്, അഡ്വ. എം.എസ്. വിനയന്, കെ.വി. രാജു, ഷൈനി വര്‍ഗീസ്, ഐ.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു