ഡോ. ടോണി അമ്പാടന്‍ ചികിത്സാസഹായം കൈമാറി സിപിഎം
ഇരിങ്ങാലക്കുട: സിപിഎം കുഴിക്കാട്ടുകോണം സെന്റര്‍, കുഴിക്കാട്ടുകോണം നോര്‍ത്ത്, ബ്രാഞ്ചുകളും ഡിവൈഎഫ്ഐ മാപ്രാണം മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ നില്ക്കാം ടോണിക്കും ഒപ്പം എന്ന പരിപാടിയുടെ ഭാഗമായി കുഴിക്കാട്ടുകോണം സ്വദേശിയായ ഡോ. ടോണി അമ്പാടന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക സിപിഐ ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാലിന്റെ അധ്യക്ഷതയില്‍ ടോണിയുടെ മാതാവും റിട്ടയര്‍ അധ്യാപികയുമായ റോസി അമ്പാടന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു കൈമാറി. 1,74240 രൂപയാണ് നല്‍കിയത്. കണ്‍വീനര്‍ അജിത്ത് കൊല്ലാറ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.കെ. സുരേഷ്, കെ.കെ. ബാബു, കെ.ഡി. യദു, ബ്രാഞ്ച് സെക്രട്ടറി പ്രകാശന് കണ്ണോളി, ഡിവൈഎഫ്ഐ മാപ്രാണം മേഖലാ പ്രസിഡന്റ് പി.എം. നന്ദുലാല്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ലിജി സജി നില്ക്കാം ടോണിക്കൊപ്പം പരിപാടിക്ക് നേതൃത്വം നല്കിയ സിറില്‍ സി. സത്യന്, പി.എസ്. ജഗത്നാഥ്, സനീഷ് ചന്ദ്രന്, അഭിഷേക് നാരായണന്‍കുട്ടി, കൗണ്‍സിലര്‍മാരായ ലിജി സജി, ലേഖ ഷാജന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.